പെരിഞ്ഞനം നവാസ് വധക്കേസ്; സിപിഐ(എം) ലോക്കല്‍ സെക്രട്ടറിയടക്കം പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം

single-img
30 January 2015

navasതൃശൂർ: പെരിഞ്ഞനം നവാസ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്കും ജീവപര്യന്തം. ഇരിങ്ങാലാക്കുട അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ സിപിഎം പെരിഞ്ഞനം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് കുറ്റക്കാർ.

11 പ്രതികൾക്കെതിരെ  പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ ഒൻപതാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. 2014 മാർച്ച് രണ്ടിന് പാണ്ടിപ്പറമ്പ് റോഡിനടുത്തുള്ള വീട്ടുപറമ്പിൽ വെച്ച് ബിജെപി നേതാവ് കല്ലാടൻ ഗിരീഷിനെ കൊല്ലാനെത്തിയ വാടക ഗുണ്ടകൾ ആളുമാറി നവാസിനെ കൊലപ്പെടുത്തുകയായിരുന്നു.