കാളിയെ അപമാനിച്ചെന്ന് ആരോപണം; ഫോക്‌സ്‌ ടിവിക്കെതിരേ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ

single-img
30 January 2015

Sleepy-Hollowകാളിയെ അപമാനിച്ചെന്ന് ആരോപിച്ച്‌ ഫോക്‌സ്‌ ടിവിക്കെതിരേ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ രംഗത്ത്‌. ഫോക്‌സ്‌ ടിവിയുടെ ടെലിവിഷന്‍ പരിപാടി ‘സ്‌ളീപ്പി ഹോളോ ‘ ഹിന്ദുമത വിശ്വാസങ്ങളെ അപമാനിക്കുന്നതാണ്. അതിനാൽ പരിപാടിയുടെ അണിയറക്കാര്‍ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ്‌ ഹിന്ദുയിസം എന്ന സംഘടന രംഗത്ത്‌ വന്നിട്ടുള്ളത്‌.

പരിപാടിയുടെ ‘കാളിയുഗ’ എന്ന എപ്പിസോഡിൽ കാളിയെ ചിത്രീകരിച്ചത്‌ അനുചിതമാണെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും മാപ്പു പറയാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ ഉടമസ്‌ഥതയിലുള്ള അമേരിക്കന്‍ ടെലിവിഷന്‍ ചാനലാണ്‌ ഫോക്‌സ്.

ഹിന്ദുക്കള്‍ ആരാധിക്കുന്ന കാളിയെ വെറുതേ ടെലിവിഷന്‍ ഷോയില്‍ കാണിക്കാനുള്ളതല്ലെന്നും ഒരു മനുഷ്യനെ കാട്ടാളനാക്കി കാളി മാറ്റുന്നതായി ചിത്രീകരിക്കുന്നതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.  പരിപാടിയുടെ അണിയറക്കാരായ അലക്‌സ്‌ കുര്‍ത്സ്‌മാനും റോബര്‍ട്ടോ ഓക്രിയും, ഫോക്‌സ്‌ ടിവി ചെയര്‍മാന്‍ ഗാരി ന്യൂമാനും ട്വന്റിഫസ്‌റ്റ്‌ സെഞ്ചുറി ഫോക്‌സ്‌ ഉടമ റൂപര്‍ട്ട്‌ മര്‍ഡോക്കും പരസ്യമായി മാപ്പുപറയണമെന്നുമാണ്‌ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.