ജയിലില്‍ പിള്ളക്ക്‌ എ ക്ലാസ്​ സൗകര്യം കൊടുത്തത്​ എന്‍എസ്എസ് ഇടപെട്ടിട്ടെന്ന് സുകുമാരന്‍ നായര്‍

single-img
30 January 2015

G Sukumaran nair - 3കോട്ടയം: ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്ന് ഉണ്ടതിന്നപ്പോള്‍ സഹായിച്ചത് എന്‍എസ്എസാണെന്ന് ജി സുകുമാരന്‍ നായര്‍. ഇപ്പോള്‍ പിള്ളയെ പിന്തുണയ്‌ക്കുന്നവര്‍ അദ്ദേഹം ജയിലിലായിരുന്നപ്പോള്‍ എവിടെയായിരുന്നെന്ന് സുകുമാരൻ നായർ ചോദിച്ചു. ഇക്കാര്യം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയാം. ജയിലില്‍ പിള്ളക്ക്‌ എ ക്ലാസ്​ സൗകര്യം കൊടുത്തത്​ എന്‍എസ്എസ് ഇടപെട്ടിട്ടാണെന്നും. പിള്ള തങ്ങളുടെ തലമുതിര്‍ന്ന സമുദായ നേതാവാണെന്നും രോഗിയാണെന്നും പറഞ്ഞ് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.  കെ.എം മാണിക്കുള്ള പിന്തുണയില്‍ മാറ്റമില്ലെന്നും യു.ഡി.എഫ്‌ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ മാണി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.