എനിക്ക് വധഭീഷണിയോ ‘ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്തകളെ തള്ളി സുരേഷ് ഗോപി

single-img
29 January 2015
sureshകോട്ടയം : തനിക്ക്  വധഭീഷണിയെന്ന പേരില്‍  പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി പറഞ്ഞു. അല്‍ക്വൈദയുടെ പേരില്‍ സുരേഷ് ഗോപിക്ക് കത്തെത്തിയെന്നും അദേഹത്തെ വധിക്കുവെന്ന തരത്തിലുള്ള  വാര്‍ത്തകളാണ്  ഇന്നലെ രാത്രി മുതല്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. .സുരേഷ്‌ഗോപിയേയും വീട്ടുകാരേയും ഇല്ലായ്മചെയ്യും എന്ന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
നേരത്തെ സുരേഷ് ഗോപി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ താരത്തിനെതിരെ രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ സരേഷ്‌ഗോപിയുടെ കോലം അന്ന് കത്തിച്ചിരുന്നു. സുരേഷ്‌ഗോപി അടുത്ത കാലത്തായി ബിജെപി അനുകൂലമായ പ്രസ്താവനകള്‍ ഇറക്കുകയും നരേന്ദ്ര മോഡിയെ പിന്തുണക്കുകയും ചെയ്തിരുന്നു.  ഇപ്പോള്‍ ഇതെല്ലാം കണക്ക്  കൂട്ടി  ഏതോ വിരുതന്‍ ഒപ്പിച്ച പണിയാണിപ്പോള്‍ പൊല്ലാപ്പായിരിക്കുന്നത്.
എന്നാല്‍ തനിക്കെതിരെ ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുവാന്‍ ചിലരുണ്ടെന്നും ഇത് നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.