ചാര്‍ളി ഹെബ്ദോയുടെ വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്റെ എഡിറ്ററെ അറസ്റ്റു ചെയ്തു

single-img
29 January 2015

handcuffsതാനെ: ഫ്രഞ്ച് വാരിക ചാര്‍ളി ഹെബ്ദോയുടെ വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്റെ പത്രാധിപൻ പോലീസ് പിടിയിൽ. അവദ്നാമ എന്ന ഉറുദു പത്രത്തിന്‍റെ എഡിറ്റർ ഷിരീന്‍ ദാല്‍വിയെ അറസ്റ്റു ചെയ്തു താനെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

താനെയ്ക്കടുത്ത് മുംബ്രയില്‍ നിന്ന് പുറത്തിറങ്ങുന്ന പത്രമായ അവദ്‌നാമ, ഷാര്‍ളി എബ്ദോയുടെ പ്രവാചകന്‍റെ വിവാദ കാര്‍ട്ടൂണാണ് പുന:പ്രസിദ്ധീകരിച്ചത്. നസ്രത്ത് അലി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രാധിപനെ അറസ്റ്റ് ചെയ്തത്. ദാല്‍വിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പത്രത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് രാഷ്ട്രീയ ഉലമ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ജനവരി ഏഴിന് ചാര്‍ളി ഹെബ്‌ഡോയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്.