ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടി കൊലപ്പെടുത്തി

single-img
29 January 2015

murder_350_111412071506കലവൂര്‍: ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി ഐ.ടി.സി കോളനിയിലെ വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തി. രാവിലെ ആറു മണിക്ക് വീട്ടില്‍ വെച്ചാണ് അക്രമിസംഘം വെട്ടിവീഴ്ത്തിയത്.

നിരവധി കേസുകളില്‍ പ്രതിയാണ് വേണുഗോപാല്‍. രണ്ട് വര്‍ഷം മുന്‍പ് കലവൂര്‍ സ്വദേശി കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന ചന്ദ്രലാല്‍ വെട്ടേറ്റ് മരിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ വേണുഗോപാല്‍. ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ആലപ്പുഴ ടൗണ്‍, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളെ ഹര്‍ത്താല്‍ ബാധിക്കും.