ഒടുവില്‍ ചന്ദ്രിക തിരിച്ചറിഞ്ഞു ‘അത് വലിയ തെറ്റ് ‘ പടനായര്‍ ലേഖനത്തിന്റെ പേരില്‍ മാപ്പ് പറഞ്ഞ് മുസ്ലീം ലീഗ് മുഖപത്രം

single-img
29 January 2015
970700_478223358920681_2017പടനായര്‍ ലേഖനത്തിന്റെ പേരില്‍ ഖേദം പ്രകടിപ്പ് ചന്ദ്രിക ദിനപത്രം. ഇന്നത്തെ പത്രത്തിലെ ഒന്നാം പേജിലാണ് ചന്ദ്രികയുടെ ഖേദ പ്രകടനം വന്നിരിക്കുന്നത്. 2013 ജൂണ്‍ 2 ലെ ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍  ‘പുതിയ പടനായര്‍ ‘ എന്ന തലക്കെട്ടില്‍ ലേഖനം എഴുതിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി ചന്ദ്രിക ദിനപ്പത്രം അറിയിച്ചു .
ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും ശരിയല്ലാത്തതുമാണെന്ന് ബോദ്ധ്യപ്പെട്ടത് കൊണ്ടാണ് പിന്‍വലിക്കുന്നതെന്നും ചന്ദ്രിക ദിനപ്പത്രത്തിനു വേണ്ടി ചീഫ് എഡിറ്റര്‍ വ്യക്തമാക്കി .എല്ലാ സമുദായങ്ങളുമായും സമുദായ നേതാക്കളുമായും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്നാണ് മുസ്ലിം ലീഗിന്റെയും ചന്ദ്രികയുടേയും നിലപാടെന്നും ചന്ദ്രികയില്‍ വന്ന അറിയിപ്പില്‍ വ്യക്തമാക്കുന്നു
അതേസമയം ലേഖനത്തില്‍ മന്നത്ത് പദ്മനമാഭനും നായര്‍ സമുദായത്തിനും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്കുമെതിരെ അപഖ്യാതി പരത്തുന്ന വിവരങ്ങള്‍ ഉണ്ടെന്നാരോപിച്ച് സുകുമാരന്‍ നായര്‍ ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസും ഇതിനെത്തുടര്‍ന്ന് പിന്‍വലിച്ചു.