കുട്ടിക്രിക്കറ്റിന്റെ ആവേശപോരാട്ടങ്ങള്‍ക്കായി കാത്തിരിക്കാം, ട്വന്റി 20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും

single-img
29 January 2015

twenty20-cricket-world-cup-championsട്വന്റി 20 ലോകകപ്പിന് ഇന്ത്യ ആതിഥ്യമരുളും. ദുബായില്‍ ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് തീരുമാനം. 2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് അടുത്ത ട്വന്റി 20 ലോകകപ്പ്. മത്സരങ്ങള്‍ ഏതൊക്കെ നടക്കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.

 

2019ലെ ലോകകപ്പിന് ഇംഗ്ലണ്ട് ആതിഥ്യമരുളും. 2019 മെയ്  15 മുതല്‍ ജൂണ്‍ 15 വരെയാണ് ലോകകപ്പ് നടക്കുക. 2017 ജൂണ്‍ ഒന്നു മുതല്‍ 19 വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഓഗസ്റ്റ് നാല് മുതല്‍ 27 വരെ നടക്കുന്ന വനിതാ ലോകകപ്പിനും ആതിഥ്യം വഹിക്കുന്നതും ഇംഗ്ലണ്ടായിരിക്കും.

 

അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍  19 ലോകകപ്പിന് ബംഗ്ലാദേശ് വേദിയാകും. 2016 ജനുവരി 22 മുതല്‍ 14 വരെയായിരിക്കും മത്സരങ്ങളെന്നും ഐസി.സി അറിയിച്ചു.