റിപ്പബ്ളിക് ദിനത്തില്‍ കാശ്മീര്‍ സംരക്ഷിക്കാന്‍ ഭീകരതയ്‌ക്കെതിരെ പോരാടിയതിന് രാജ്യം സൈനിക ബഹുമതി നല്‍കി ആദരിച്ച ധീരസൈനികന്‍ എം.എം. റായ് പിറ്റേദിവസം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ചു

single-img
28 January 2015

shaheed-commandar-ms-rai-s_650_012715080948റിപ്പബ്ളിക് ദിനത്തില്‍ കാശ്മീര്‍ സംരക്ഷിക്കാന്‍ ഭീകരതയ്‌ക്കെതിരെ പോരാടിയതിന് രാജ്യം സൈനിക ബഹുമതി നല്‍കി ആദരിച്ച ധീരസൈനികന്‍ പറ്റേദിവസം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് 42 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ എം.എം. റായ്ക്ക് ജീവന്‍ നഷ്ടമായത്.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് റായ്ക്ക് ജീവന്‍ നഷ്ടമായത്. 2014 അവസാനം ദക്ഷിണ കശ്മീരില്‍ ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷനും അതിന്റെ സംഘാടനത്തിനും മികച്ച രീതിയില്‍ ഏറ്റുമുട്ടല്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു റിപ്പബ്ലിക് ദിവസം വൈകീട്ട് യുദ്ധ് സേവ മെഡല്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്.

ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റായ്ക്ക് ജീവന്‍ നഷ്ടമായത്. അദ്ദേഹത്തെ കൂടാതെ ഒരു സൈനികനും പൊലീസുകാരനും മരണം വരിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വകവരുത്തി.

രണ്ട് പുത്രിമാരും ഒരു പുത്രനുമാണ് അദ്ദേഹത്തിനുള്ളത്. ഡെപ്യുട്ടേഷന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ കേണല്‍ റായ് രാഷ്ട്രീയ റൈഫിള്‍സില്‍ എത്തിയത്.