ബാര്‍ കോഴ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

single-img
28 January 2015

Bar kozhaബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തിലാണു സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.ആര്‍.എസ്.പി (ബി) ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

 

കെ.എം മാണിക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പരാതി പുറത്തുവന്ന് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും അന്വേഷണസംഘം മാണിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയോ ബന്ധുക്കളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.കേസില്‍ അന്വേഷണം ഇഴയുകയാണ്. നിയമമന്ത്രിയാണ് പ്രതിസ്ഥാനത്തുള്ളതെന്നിരിക്കെ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ശരിയായ രീതിയില്‍ അന്വേഷിക്കില്ലെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമം നടന്നേക്കും. അതിനാല്‍ അന്വേഷണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണം എന്ന വാദമാണു താമരാക്ഷന്റെ അഭിഭാഷകന്‍ നിരത്തിയത്.