പാക്കിസ്ഥാനിലെ സ്‌കൂളുകളിലേക്ക് അധ്യാപകര്‍ ഇനി മുതൽ തോക്കുമായി എത്തും

single-img
28 January 2015

pakistani-teachers-gunവടക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ സ്‌കൂളുകളിലേക്ക് അധ്യാപകര്‍ക്ക് ഇനി മുതൽ തോക്കുമായി എത്താം. പെഷവാറില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് അധ്യാപകര്‍ക്ക് തോക്കുമായി സ്‌കൂളിലെത്താനുള്ള അനുമതി അധികൃതർ നല്‍കിയത്. ഇതിന്റെ മുന്നോടിയായി അധ്യാപകര്‍ക്ക് തോക്കുപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കിത്തുടങ്ങി.

ലൈസന്‍സ് ആവശ്യപ്പെടുന്ന എല്ലാ അധ്യാപകര്‍ക്കും ലൈസന്‍സ് നല്‍കുമെന്ന് ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രവിശ്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനുള്ള പൊലീസ് സേനയുടെ അഭാവം മൂലമാണ് അധ്യാപകര്‍ക്ക് തോക്കുപയോഗിക്കാന്‍ അനുവാദം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.