ബാർ കോഴ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

single-img
28 January 2015

kerala-high-courtകൊച്ചി: മാണിക്കെതിരായ ബാർ കോഴ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിൽ ഇടപെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും. സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും  ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ബാർ കോഴ ആരോപണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ എം.എൽ.എ എ.വി താമരാക്ഷനാണ് ഹർജി നൽകിയത്. കേസിൽ ആരോപണം ഉയർന്നിരിക്കുന്നത് മന്ത്രിക്കെതിരെ ആയതിനാൽ അന്വേഷണത്തിൽ ബാഹ്യസമ്മർദ്ദങ്ങൾക്ക് അടിപ്പെടരുതെന്നും സത്യം പൂർണമായും പുറത്ത് കൊണ്ടുവരണമെന്നും കോടതി വിജിലൻസിന് പ്രത്യേകം നിർദ്ദേശം നൽകി.