യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കാനുള്ള നീക്കങ്ങളെ എതിര്‍ക്കും; ഒബാമയുടെ പ്രഖ്യാപനം ഉള്‍കൊള്ളാനാവാതെ പാക്കിസ്ഥാന്‍

single-img
28 January 2015

Indo-pakഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കാന്‍ നീക്കമുണ്ടായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയ്ക്ക് യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വം നല്‍കുന്നതിനെ അമേരിക്ക പിന്തുണയ്ക്കുമെന്ന് ബരാക് ഒബാമ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് പാക്കിസ്ഥാനെ ചൊടുപ്പിച്ചത്.

ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നത് തെക്കു കിഴക്കേഷ്യയുടെ സമാധനവും ദൃഡതയും നശിപ്പിക്കുമെന്ന് പാകിസ്താന്‍ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. ആണവസാമഗ്രി വിതരണ രാജ്യങ്ങളുടെ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയ്ക്ക് അംഗത്വം നല്‍കാനുള്ള നീക്കത്തെയും പാക്കിസ്ഥാന്‍ എതിര്‍ക്കും. നേരത്തെ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ചൈനയും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാനും ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസമാണ് മടങ്ങിയത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണമനുസരിച്ചായിരുന്നു സന്ദര്‍ശനം.  റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് അദ്ദേഹം.