ഊർജ സംരക്ഷണ സന്ദേശവുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

single-img
28 January 2015

electഊർജ സംരക്ഷണ സന്ദേശവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ സി എഫ് എൽ ബൾബുകൾ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് നൽകി.  ബാ൪ട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികളാണ് ഊ൪ജ സംരക്ഷണ സന്ദേശവുമായി മുന്നിട്ട് ഇറങ്ങിയത്. എന൪ജി മാനേജ്മ൯്റ് സെ൯്ററുമായി ചേ൪ന്നാണ് സിഎഫ്എൽ ബൾബുകൾ കുറഞ്ഞ നിരക്കിൽ വിദ്യാർഥികൾ പൊതുജനത്തിന് ലഭ്യമാക്കിയത്. കൂടാതെ വൈദൃുതി ഉപയോഗം 20% കുറയ്ക്കുന്നതിലൂടെ വൈദൃുതി ബിൽ 37% വരെ കുറയ്ക്കാമെന്ന സന്ദേശവും ഇവ൪ പ്രചരിപ്പിച്ചു. കോളേജ് ഫെസ്റ്റായ ആഗ്നേയയുടെ ഭാഗമായി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കോസ് ഫൈ എന്ന ഫെസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്.