ഹര്‍ത്താലിന് കൊടിയും പിടിച്ചുകൊണ്ട് കടകളടപ്പിക്കാന്‍ കുമ്പംകല്ലിലേക്ക് വന്നിട്ട് കാര്യമില്ല; കാരണം ഇവിടെ 22 വര്‍ഷങ്ങളായി ഹര്‍ത്താലില്ല

single-img
28 January 2015

kummenkuഹര്‍ത്താലിന് കൊടിയും പിടിച്ചുകൊണ്ട് കടകളടപ്പിക്കാന്‍ കുമ്പംകല്ലിലേക്ക് വന്നിട്ട് കാര്യമില്ല; കാരണം ഇവിടെ 22 വര്‍ഷങ്ങളായി ഹര്‍ത്താലില്ല

ഏതൊരു രാഷ്ട്രീയപാര്‍ട്ടി നടത്തുന്ന ഹര്‍ത്താലോ ആയിക്കൊള്ളട്ടെ, ആ ദിവസം തൊടുപുഴ കുമ്പംകല്ലിലെ കടകള്‍ തുറന്നിരിക്കും. ഇനി തടിമിടുക്കം മറ്റുംകൊണ്ട് ബലമായി കടകള്‍ അടപ്പിക്കാമെന്ന മോഹവും വേണ്ട. നടക്കില്ല. കാരണം കഴിഞ്ഞ 22 വര്‍ഷമായി ഈ നാട്ടില്‍ ഹര്‍ത്താല്‍ വേശണ്ടന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍.

തൊടുപുഴ മുനിസിപ്പാലിറ്റി പ്രദേശമാണ് കുമ്പംകല്ലില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമുണ്ടെങ്കിലും ഹര്‍ത്താല്‍ മാത്രം വേണ്ടെന്ന തീരുമാനത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്യുക എന്നൊരു ചടങ്ങ് മാത്രമേ ഹര്‍ത്താലിന്റെയന്ന് കുമ്പാംകല്ലിലുള്ളു. വിവിധ തരത്തിലുള്ള നാല്‍പ്പതോളം കടകളില നിന്നാണ് ഹര്‍ത്താല്‍ ദിവസങ്ങളില്‍ തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങിക്കുന്നത്.

1992 ഡിസംബറില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ഇവിടെ ഹര്‍ത്താലുകള്‍ വേണെ്ടന്നു ജനങ്ങള്‍ തിരുമാനിച്ചത്. പിന്നിട് ഇവിടെ ഉണ്ടായിട്ടുളള ഒരു ഹര്‍ത്താലിനുപോലും കടകളടച്ചിട്ടില്ലെന്നതും ചരിത്രം. ഹര്‍ത്താല്‍ ദിനങ്ങളില്‍ വന്‍തിരക്കാണ് ഇവിടങ്ങളിലെ കടകളില്‍ അനുഭവപ്പെടുന്നത്. എത് രാഷ്ട്രീയപാര്‍ട്ടികള്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയാലും ഇവിടെയുളള പാര്‍ട്ടി അനുഭാവികള്‍ കടകളടപ്പിക്കാന്‍ വരാറില്ലെന്നു വ്യാപാരികള്‍ പറയുന്നു. ഹര്‍ത്താലുകളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ലഭിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.