സുകുമാരന്‍ നായര്‍ക്കെതിരേ സമസ്ത നായര്‍ സമാജം; സുകുമാരന്‍ നായരുടെ നിലപാട് നായര്‍ സമുദായത്തിന് നാണക്കേട്

single-img
28 January 2015

G.-Sukumaran-Nair-Malayalam-News1സുകുമാരന്‍ നായരുടെ നിലപാട് നായര്‍ സമുദായത്തിന് നാണക്കേടാണെന്നും മാണിക്കെതിരേ നിലപാട് മാറ്റിയില്ലെങ്കില്‍ സുകുമാരന്‍ നായരെ പെരുന്നയില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പ്രസ്താവിച്ച് ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരേ സമസ്ത നായര്‍ സമാജം രംഗത്തെത്തി.

ആര്‍.ബാലകൃഷ്ണപിള്ള നട്ടെല്ലുള്ള നായരാണെങ്കില്‍ സുകുമാരന്‍ നായര്‍ക്കെതിരേ പ്രതികരിക്കണമെന്നും സമസ്ത നായര്‍ സമാജം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സുകുമാരന്‍ നായര്‍ മാണിയെ പിന്തുണച്ച് ബാര്‍ കോഴ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. അഴിമതി തെളിയുന്നതിന് മുന്‍പ് മാണിയെ ക്രൂശിക്കരുതെന്നും യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു.