കാശ്മീരിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ നേരിടുന്നതിനിടിയില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേരളത്തിന്റെ വളര്‍ത്തുപുത്രന്‍ മുകുന്ദ് വരദരാജനുള്ള സൈനിക ബഹുമതി അശോകചക്ര ഭാര്യ ഇന്ദു രാഷ്ട്രപതിയില്‍ നിന്നും നിറകണ്ണുകളോട് ഏറ്റുവാങ്ങി

single-img
26 January 2015

Mukund

അറുപത്തി ആറാമത് റിപ്പബഌക് ദിനം കേരളത്തിന്റെ വളര്‍ത്തുപുത്രനും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ രാജ്യസ്‌നേഹിയുമായ മുകുന്ദ് വരദരാജനും കൂടിയുള്ളതാണ്. രാജ്യനന്മയ്ക്കായി ജീവിതം സമര്‍പ്പിച്ച മുകുന്ദിന്റെ നല്ലപാതി ഇന്ദു ഈ അറുപത്തി ആറാമത് റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും മുകുന്ദിന് വേണ്ടി ഉന്നത സൈനിക ബഹുമതി അശോകചക്രം ഏറ്റുവാങ്ങി.

Mukun Varadaപിറന്നനാടിനെക്കാളും കേരളത്തെ സ്‌നേഹിച്ച വ്യക്തിയായിരുന്നു മുകുന്ദ്. തമിഴ്‌നാട്ടില്‍ ജനിച്ച മുകുന്ദ് വരദരാജ് പഠിച്ചതും വളര്‍ന്നതുമൊക്കെ കേരളത്തിലാണ്. തിരുവനന്തപുരം, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്.എസ്.എല്‍.സി. വരെ മുകുന്ദ് പഠിച്ചിരുന്നത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം ചെന്നൈയില്‍ എത്തി. ശങ്കരവിദ്യാലയത്തില്‍ ബി. കോം പഠനം. ബിരുദപഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ജേണലിസം ഡിപ്ലോമയ്ക്കുശേഷം 2002ല്‍ സൈന്യത്തില്‍ ചേര്‍ന്നു.

2012ല്‍ ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി ലബനനില്‍ സേവനമനുഷ്ഠിച്ച മുകുന്ദിന് തുടര്‍ന്ന് കശ്മീരിലായിരുന്നു നിയമനം. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കരേവ മാന്‍ട്രൂവിലെ വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍വെച്ചാണ് മുകുന്ദിന് ജീവന്‍ നഷ്ടപ്പെട്ടത്. വൈകീട്ട് ഏഴുമണിയോടെ വീട്ടിനകത്ത് ഒളിച്ചിരുന്ന രണ്ട് ഭീകരെ വധിച്ചശേഷം മടങ്ങവേ മുകുന്ദിനെ സമീപത്തെ കാട്ടില്‍ ഒളിച്ചിരുന്ന ഭീകരന്‍ പിന്നില്‍ നിന്നും നിറയൊഴിക്കുകയായിരുന്നു.

തിരുവനന്തപുരം പേരൂര്‍ക്കട കോലത്ത് ഹോസ്പിറ്റല്‍ ഉടമ കോലത്ത് പുളിയേക്കല്‍ ഡോ. വര്‍ഗീസിന്റെ മകള്‍ ഇന്ദു റബേക്ക വര്‍ഗീസ് മുകുന്ദ് വരദരാജന്റെ പ്രിയപത്‌നിയായി നിറകണ്ണുകളോടെ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ കാണികള്‍ക്കൊപ്പം ഏകമകള്‍ ആര്‍ഷ്യയും കണ്ണീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു.

Mukund Varada