റേഷന്‍ കാര്‍ഡ് പുതുക്കാന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ സമയം

single-img
26 January 2015
Oommen chandy-5പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശത്തുള്ള മലയാളികള്‍ അവരുടെ അവധിക്കാലത്തു നാട്ടിലെത്തുമ്പോള്‍ റേഷന്‍ കാര്‍ഡ് പുതുക്കാന്‍ അവസരം നല്‍കും. റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒഐസിസി ദേശീയ പ്രസിഡന്റ് രാജു കല്ലുംപുറം നേരത്തെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.