രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള ഉത്തംജീവൻ രക്ഷാപതക് പുരസ്കാരം ജോമോന്

single-img
25 January 2015

jorgന്യൂഡൽഹി: റിപ്പബ്ളിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ  ധീരതയ്ക്കുള്ള  ഉത്തംജീവൻ രക്ഷാപതക് പുരസ്കാരം  മലയാളി സൈനികന് ലഭിച്ചു. ആലപ്പുഴ ചേന്നംപള്ളിപ്പുറം കെ.ആർ.പുരം പൊറ്റേച്ചിറയിൽ ജോമോനാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം ലഭിക്കുക. ഇന്തോ- ടിബറ്റൻ അതിർത്തിരക്ഷാ സേനയിൽ കോൺസ്റ്റബിൾ ആയിരുന്നു ജോമോൻ.  ഉത്തരാഖണ്ഡില്‍ പ്രളയക്കെടുതി ബാധിച്ച സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് ആലപ്പുഴക്കാരനായ ജോമോന്‍ മരിച്ചത്.

മലയാളികളായ കെ,സി.മാത്യു, മാസ്റ്റർ സുബിൻ മാത്യു, മാസ്റ്റർ അഖിൽ ബിജു, മാസ്റ്റർ യദുകൃഷ്ണൻ, വി.എസ്, മാസ്റ്റർ രാഹുൽ എന്നിവർക്ക് ധീരതയ്ക്കുള്ള ജീവൻ രക്ഷാപതക്കും ലഭിക്കും.

ആകെ 56 പേർക്കാണ് ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. സർവത്തോമം ജീവൻ രക്ഷാപതക്കിന് നാലു പേരും ഉത്തം ജീവൻരക്ഷാ പതക്കിന് 17 പേരും ജീവൻ രക്ഷാപതക്കിന് 35 പേരും അർഹരായി.