ബരാക് ഒബാമക്ക് ഗാര്‍ഡ് ഓഫ് ഓണർ നല്‍കി പൂജാ താക്കൂര്‍ ചരിത്രം സൃഷ്ടിച്ചു

single-img
25 January 2015

Puja_thakur_guard_of_honourന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ഗാര്‍ഡ് ഓഫ് ഓണർ നല്‍കി പൂജാ താക്കൂര്‍ ചരിത്രം സൃഷ്ടിച്ചു. ആദ്യമായാണ് വനിത ഓഫീസറിന്റെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനില്‍ വെച്ച് അതിഥിക്ക് ഗാര്‍ഡ് ഓഫ് ഓണർ നൽകുന്നത്. എയര്‍ഫോഴ്‌സില്‍ വിംഗ് കമാന്‍ഡറാണ് പൂജാ താക്കൂറിനായിരുന്നു ഈ ഭാഗ്യം. രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ 21 ഗണ്‍ സല്യൂട്ടാണ് ഒബാമയ്ക്ക് നല്‍കിയത്. പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ലോകത്തിലേറ്റവും ശക്തമായ സൈന്യത്തിന്റെ തലവന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പൂജ താക്കൂർ പിന്നീട് പ്രതികരിച്ചു. കൂടുതല്‍ വനിതകള്‍ സേനയില്‍ ചേരാന്‍ തന്റെ നേട്ടം കാരണമായേക്കുമെന്നും അവര്‍ പറഞ്ഞു.

നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലും വനിതാ ഓഫീസര്‍മാര്‍ മുഖ്യപങ്ക് വഹിക്കും. ചരിത്രത്തിലാദ്യമായി കര-നാവിക-വ്യോമസേനകളുടെ വനിതാ വിഭാഗങ്ങളും റിപ്പബ്ലിക് ദിന പരേഡ് മാര്‍ച്ചില്‍ പങ്കെടുക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതനിലവാരവും ലക്ഷ്യമിട്ട് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരില്‍ പ്രത്യേക പരിപാടിക്ക് കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി തുടക്കമിട്ടിരുന്നു.