ബിജു രമേശിന് സുരക്ഷ നല്‍കാന്‍ ആഭ്യന്തരവകുപ്പ്; ഗണ്‍മാനെ അനുവദിക്കാന്‍ തീരുമാനം

single-img
25 January 2015

bijuതിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന് സുരക്ഷ നല്‍കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു ഗണ്‍മാനെ അനുവദിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തു.

നേരത്തേ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ബിജു രമേശ് കത്ത് നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇത്തരത്തില്‍ തീരുമാനമെടുത്ത്.