ട്രെയിനിലെ യാചകർക്ക് റെയിൽവേ പോലീസ് 70 ലക്ഷം രൂപ പിഴ വിധിച്ചു

single-img
25 January 2015

begersമുംബൈ: ട്രെയിനുകളിൽ ഭിക്ഷയെടനം നടത്തിയതിന് കഴിഞ്ഞ വർഷം 70 ലക്ഷം രൂപ പിഴ വിധിച്ചു. റെയിൽവേ പോലീസ് പിഴ വിധിച്ച 1.89 കോടിയിൽ 70 ലക്ഷവും യാചകരിൽ നിന്നും അനധികൃത കച്ചവടക്കാരിൽ നിന്നുമാണെന്നാണ് റിപ്പോർട്ട്. 64,000 പേരെയാണ് കഴിഞ്ഞ വർഷം വിവിധ കുറ്റങ്ങൾക്കായി ശിക്ഷിച്ചതിൽ 18,000 പേർ യാചകരും അനധികൃത കച്ചവടക്കാരുമാണ്.

റെയിൽവേ നിയമപ്രകാരം ചെറിയ കുറ്റങ്ങൽക്ക് വരെ 2,000 രൂപ പിഴയോ അല്ലെങ്കിൽ ഒരുവർഷത്തെ തടവോ ആണ് ലഭിക്കാറുള്ളത്. കോടതി ഇടപെട്ടാൽ ശിക്ഷ കൂടാനും കുറയാനും സാധ്യതയുണ്ട്. എന്നാൽ ഭക്ഷണം കഴിക്കാൻ പോലും കാശില്ലാത്ത തങ്ങൾ എങ്ങനെ 2,000 രൂപ പിഴ അടക്കുമെന്ന് യാചകർ ചോദിക്കുന്നു. രാവിലെ മുതൽ രാത്രിവരെ യാചിച്ചാലും 200 മതൽ 300 വരെയെ ലഭിക്കാറുള്ളെന്നും അവർ പറഞ്ഞു.

ജീവിക്കാൻ വേണ്ടി കച്ചവടം നടത്തുന്ന തങ്ങൾക്ക് പോലീസ് പിഴയ്‌ക്കൊപ്പം നല്ല അടിയും നൽകാറുണ്ട് കച്ചവടക്കാർ പറയുന്നു. തങ്ങൾക്ക് മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലണ് ട്രെയിനുകളിൽ കച്ചവടം നടത്തുന്നതെന്നും. കൈയിൽ കാശില്ലെന്നു കണ്ടാൽ പോലീസുകാർ തങ്ങളുടെ സാധനങ്ങൾ എടുത്തുകൊണ്ടു പോകാറുണ്ടെന്നും കച്ചവടക്കാർ പറയുന്നു.