ബീച്ചുകളില്‍ മാറ് മറയ്ക്കാതെ നടക്കാനുള്ള അവകാശത്തിനായി യുവതികളുടെ അർദ്ധനഗ്നത പ്രതിഷേധം

single-img
23 January 2015

breastബ്രസീൽ ബീച്ചുകളില്‍ മാറ് മറയ്ക്കാതെ നടക്കാനുള്ള അവകാശത്തിനായി പൊതുവേദിയിൽ യുവതികള്‍ അർദ്ധനഗ്നരായി പ്രതിഷേധിച്ചു. ബ്രസീലിന്റെ തലസ്‌ഥാനമായ റിയോ ഡി ജനീറോയിലാണ് ഈ അപൂർവ സമരം നടന്നത്. യുവതികൾക്ക് ബ്രസീലിലെ ബീച്ചുകളിലൂടെ മാറുമറയ്ക്കാതെ നടക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.

ഇതിൽ പ്രതിഷേധിച്ചാണ് തങ്ങള്‍ക്ക് മാറ് മറയ്ക്കാതെ ബീച്ചുകളില്‍ നടക്കാനുള്ള അവകാശം അനുവധിച്ച് തരണമെന്ന് കാട്ടി  ‘ദി ടോപ്‌ലെസ്‌ ഇൻ റിയോ മൂവ്‌മെന്റ്‌’ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയത്.

ഏഴ്‌ യുവതികളാണ്‌ റിയോ ഡി ജനീറോയിലെ പൊതുവേദിയിൽ മാറിടം തുറന്ന് കാട്ടിയത്. സമരം കാണാൻ പ്രദേശത്ത് ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. ക്രമസമാസാധനപ്രശ്നം ഉണ്ടായാൽ നേരിടാൻ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. 2013 മുതൽ സമരരംഗത്തുള്ള സംഘടനയാണ് ‘ദി ടോപ്‌ലെസ്‌ ഇൻ റിയോ മൂവ്‌മെന്റ്‌’.