ഷെയിന്‍ ദേവി എന്ന വിധവ; ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപം ആളിക്കത്തിയ മുസഫര്‍പൂരില്‍ കലാപകാരികളുടെ കൊലക്കത്തിയില്‍ നിന്നും 10 മുസ്ലീങ്ങളെ രക്ഷിച്ച ഹിന്ദു സ്ത്രീ

single-img
22 January 2015

Riotsതന്റെ ജീവിതം അപകടത്തിലാവുന്ന സ്ഥിതിയുണ്ടായിട്ടും അഞ്ചു പേര്‍ കൊല്ലപ്പെട്ട ബിഹാറിലെ മുസഫര്‍പൂരിലുണ്ടായ കലാപത്തില്‍ ഹിന്ദു സ്ത്രീ രക്ഷിച്ചത് 10 മുസ്‌ലിങ്ങളെ. അമ്പത് വയസ്സുള്ള ഷെയില്‍ ദേവിയെന്ന വിധവയാണ് കലാപം കത്തിപ്പടര്‍ന്ന മുസഫര്‍പൂരില്‍ സ്വജീവന്‍ പണയം വെച്ച് മതമൈത്രിയുടെ പ്രകാശം പരത്തിയത്.

അസീസ്പൂര്‍ ബഹില്‍വാര വില്ലേജില്‍ 5000ത്തോളം വരുന്ന കലാപകാരികളാണ് അക്രമം നടത്തുമമ്പാഴായിരുന്നു ഈ സംഭവം. 20 വയസുകാരനായ ഹിന്ദു ആണ്‍കുട്ടി ശകാല്ലപ്പെട്ടത് മുസ്‌ലിം പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ തുടര്‍ന്നാണെന്നുള്ള കാരണത്തിലാണ് ഇവിടെ കലാപം പൊടട്ിപ്പുറപ്പെട്ടത്. തന്റെ അയല്‍വാസികളായ മുസ്‌ലിങ്ങളെ കലാപകാരികള്‍ കൊല്ലുമെന്ന് മനസ്സിലാക്കിയ ഷെയിന്‍ദേവി അവര്‍ക്ക് തന്റെ വീട്ടില്‍ അഭയം നല്‍കുകയായിരുന്നു.

ഇരകളെ തേടിയെത്തിയ കലാപകാരികളോട് വീട്ടില്‍ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയിട്ടില്ലെന്നു കളവു പറയുകയും തന്റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞുനിര്‍ത്തുകയും ഷെയിന്‍ദേവി ചെയ്തു. മനുഷ്യത്വം ജീവിച്ചിരിപ്പുണ്ടെന്നു ഷെയില്‍ ദേവി തെളിയിച്ചതായാണ് ഗ്രാമീണനായ അരവിന്ദ് കുമാര്‍ ഈ സംഭവത്തെപ്പറ്റി പറഞ്ഞത്.

മുസ്‌ലിംകളെ കലാപകാരികളില്‍ നിന്നു രക്ഷിച്ച ഷെയില്‍ ദേവിക്ക് 50001 രൂപയുടെ അവാര്‍ഡ് നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിവാഹിതരാകാത്ത മപെണ്‍മക്കളുടെ വിവാഹത്തിലേക്ക് 20000 രൂപയുടെ സഹായവും ബിഹാര്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തങ്ങള്‍ക്ക് അവര്‍ ഒരു മാലാഖയെപ്പോലെയാണെന്ന് ഷെയിന്‍ദേവിയിലൂടെ രക്ഷപ്പെട്ട മുഹമ്മദ് അഭിപ്രായപ്പെട്ടത്.