ബാര്‍ കോഴയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പരസ്യമായി ഇടയുന്നു, കെ.എം മാണിയെ തള്ളിപ്പറഞ്ഞ് അജയ് തറയില്‍

single-img
22 January 2015

Bar kozhaബാര്‍ കോഴക്കേസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട കെ.എം മാണിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്ത്. കോണ്‍ഗ്രസ് -കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു അജയ് തറയിലിന്റെ പ്രസ്താവന.

 

ഇത്തവണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഡ്ജറ്റ് അവതരിപ്പിക്കുന്നതാണ് നല്ലതെന്നാണ് അജയ് തറയില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇക്കാര്യം അറിയിച്ച് താന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരമാണ് താന്‍ അറിയിച്ചത്. ആര്‍. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍ നിന്നും ഒഴിവാക്കരുത്. പി.സി.ജോര്‍ജിനെതിരെ നടപടിയെടുത്തിട്ടു മതി അതെന്നും അജയ് തറയില്‍ പ്രതികരിച്ചു.

ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വിഭാഗീയത നിലനില്‍ക്കുന്നു എന്ന് വ്യക്ത

മാക്കുന്നതാണ് അജയ് തറയിലിന്റെ പ്രസ്താവന. ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുടുക്കിയത് കോണ്‍ഗ്രസിലെ എ വിഭാഗമാണെന്ന് മുമ്പ് കേരളാ കോണ്‍ഗ്രസിലെ ചില നേതാക്കളും രഹസ്യമായി അഭിപ്രായപ്പെട്ടിരുന്നു.