വാട്ട്‌സ്ആപ്പ് ഇനി കംപ്യൂട്ടറില്‍ നിന്നും ഉപയോഗിക്കാം

single-img
22 January 2015

whatsapp1-710x399വാട്ട്‌സ്ആപ്പ് ഇനി വെബ് ബ്രൗസറിലും ലഭിക്കും. ഫേസ്ബുക്ക് സിഇഒ ജാന്‍ കോം തന്നെയാണ് ഈ കാര്യം അറിയിച്ചത്.ഗൂഗിള്‍ ക്രോം ബ്രൗസറില്‍ മാത്രമെ ഇത് ലഭ്യമാകുകയുള്ളൂ. എന്നാല്‍ മറ്റു ബ്രൗസറുകളിലും ഇത് അധികം വൈകാതെ ലഭ്യമാക്കുമെന്നാണ് വാട്ട്‌സ് ആപ്പ് പറയുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന് നിലവില്‍ 600 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. വെബ് പതിപ്പ് കൂടി വന്നതോടെ ഉപയോക്താക്കളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കാന്‍ കഴിയും എന്നാണു കമ്പനി കരുതുന്നത്.
whatsapp
https://web.whatsapp.com എന്ന അഡ്രസ് വഴിയാണു വാട്ട്‌സ്ആപ്പ് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാൻ കഴിയുന്നത്.വാട്ട്‌സ്ആപ്പ് മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവർക്ക് മാത്രമേ ബ്രൌസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനാകൂ.

web.whatsapp.com എന്ന ലിങ്ക് ഗൂഗിൾ ക്രാം ബ്രൌസറിൽ തുറന്ന ശേഷം മൊബൈലിൽ വാട്ട്‌സ് ആപ്പ് ഓപ്പണ്‍ ചെയ്ത് വാട്ട്‌സ് ആപ്പ് വെബ് സെലക്ട് ചെയ്ത് ബ്രൌസറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ കമ്പ്യൂട്ടർ വഴിയും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം