‘എന്റെ മാണി സാറേ………ജനാധിപത്യത്തെ വെറുതേ നാണം കെടുത്തരുത് പ്ലീസ്… പ്ലീസ്’, കെ.എം മാണിയെ പരിഹസിച്ച് നടന്‍ അനൂപ് ചന്ദ്രന്റെ വീഡിയോ

single-img
22 January 2015

ബാര്‍ കോഴ വിവാദം കത്തുമ്പോള്‍ ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം കെ.എം മാണി യാണ് താരം. സിനിമാകാര്‍ വിവാദത്തിന് ഹാസ്യത്തിന്റെ പരിവേഷം കൂടി നല്‍കുമ്പോള്‍ ധനമന്ത്രി കെ.എം മാണിയുടെ പ്രതിച്ഛായ വീണ്ടും വീണ്ടും നഷ്ടപ്പെടുകയാണ്.

കെ.എം മാണിയെ പരിഹസിച്ച് സിനിമാ ലോകത്ത് നിന്നും ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് നടന്‍ അനൂപ് ചന്ദ്രനാണ്. കെ.എം മാണിയെ പരിഹസിച്ചുകൊണ്ടുള്ള അനുപ് ചന്ദ്രന്റെ  വീഡിയോ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. മാണിസാറെന്നെ കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വിവരണത്തിന്റെ കൂടെയാണ് അനൂപ് തന്റെ വീഡിയോ സെല്‍ഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനൂപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ‘എന്റെ മാണി സാറെ, ആരുടെയെങ്കിലും കയ്യും കാലും പിടിച്ചിട്ടാണെങ്കിലും ആ സ്ഥാനത്ത് തന്നെയിരിക്കണം. ഒരിക്കലും ഒഴിഞ്ഞ് കളയരുതേ… ജനാധിപത്യത്തെ വെറുതേ നാണം കെടുത്തരുത് പ്ലീസ്… പ്ലീസ്, ഇതെന്റൊരു അപേക്ഷയാണ്, പ്ലീസ് അങ്ങ് സഹായിക്കണം… പ്ലീീീീസ്’

കോഴ ആരോപണം നേരിടുന്ന കെഎം മാണിക്കെതിരെ സിനിമാ ലോകത്ത് നിന്നും ആദ്യം രംഗത്തെത്തിയത്  സംവിധായകനായ ആഷിക് അബുവാണ്. എന്റെവക 500 എന്ന ആഷിക് അബുവിന്റെ കമന്റ് ഫേസ്ബുക്കില്‍ ഹിറ്റായിരുന്നു.