ലീല സാംസണ്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ സെന്‍സര്‍ ബോര്‍ഡ് ചെര്‍മാനായി വരുന്നത് തെരഞ്ഞെടുപ്പ് കാലത്തിറങ്ങിയ നരേന്ദ്രമോദി ചിത്രത്തിന്റെ നിര്‍മ്മാതാവ്

single-img
21 January 2015

pahlaj-nihalani-n-470-650x430തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോഡിയെക്കുറിച്ച് ചിത്രം ഉണ്ടാക്കിയ പഹ്ലജ് നിഹലാനിയാണ് വിവാദത്തെ തുടര്‍ന്ന് ലീല സാംസണ്‍ രാജിവെച്ച ഒഴിവിലേക്ക് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിതനാകുന്നത്. തന്നില്‍ കാണിച്ച വിശ്വാസത്തിന് നരേന്ദ്രമോഡിയോടും രാജ് വര്‍ധന്‍ സിംങ് റാഥോറിനോടും കടപെട്ടിരിക്കുന്നെന്നം വിവാദങ്ങളില്ലാതെ സെന്‍സര്‍ ബോര്‍ഡിനെ നയിക്കുമെന്നും നിഹ്ലാനി പറഞ്ഞു.

ബി ജെ പി നേതാവും ടെലിവിഷന്‍ താരവുമായ വാണി ത്രിപാഠി തിക്കൂ, സംവിധായകന്‍ അശോക് പണ്ഡിറ്റ് ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരെ അംഗങ്ങളായും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മോഡിയെക്കുറിച്ച് ഹര്‍ ഘര്‍ മോഡി, ഘര്‍ ഘര്‍ മോഡി എന്നി വീഡിയോ ചിത്രം നിര്‍മ്മിച്ചത് പഹ്ലജ് നിഹ്ലാനിയായിരുന്നു. ഷോലാ ഓര്‍ ശബ്‌നം, ആഖേന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവുകൂടിയാണ് പഹ്ലജ് നിഹലാനി.