ബിജു രമേശ് ഒരുങ്ങിത്തന്നെ: തെളിവുകള്‍ ഇന്ന് വിജിലന്‍സിന് കൈമാറും

single-img
21 January 2015

bijuകെ.എം. മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് തെളിവുകള്‍ ഇന്ന് വിജിലന്‍സിന് കൈമാറും. ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് വിജിലന്‍സിന് നല്‍കുക. കെ.എം. മാണിക്ക് പണം കൈമാറിയ രീതിയാണ് ശബദരേഖയില്‍ വിവരിക്കുന്നത്. കെ.എം. മാണിക്ക് പണം നല്‍കിയില്ലെന്ന് ചില ബാറുടമകള്‍ വിജിലന്‍സലിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു രമേശ് ശബ്ദരേഖ വിജിലന്‍സിന് കൈമാറുന്നത്.