മകള്‍ക്കു ചെരിപ്പു വാങ്ങി നല്‍കാന്‍ ചില്ലറയ്ക്കുവേണ്ടി ലോട്ടറിടിക്കറ്റെടുത്ത ശ്രീജിത്തിന് പൗര്‍ണ്ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ

single-img
20 January 2015

Sreejithമകള്‍ക്ക് ചെരിപ്പുവാങ്ങി നല്‍കാന്‍ ചില്ലറ കിട്ടാനായി സമീപത്തെ ലോട്ടറിക്കാരനില്‍ നിന്നു വാങ്ങിയ ലോട്ടറി ടിക്കറ്റിന് കോവൂര്‍ എംഎല്‍എ റോഡ് മുന്നോളി മീത്തല്‍ കാര്‍പ്പെന്ററായ ശ്രീജിത്തിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ഭാഗ്യം കടാക്ഷിച്ചു.

കേരള സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറിയുടെ 168-ാം നമ്പര്‍ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ശ്രീജിത്ത് വാങ്ങിയ ആര്‍.എച്ച് 689820 നമ്പര്‍ ടിക്കറ്റിനു ലഭിച്ചത്.

ഞായറാഴ്ച രാവിലെ ശ്രീജിത്ത് മെഡിക്കല്‍ കോളജിനു സമീപത്തെ കടയില്‍ നിന്നും തന്റെ ഏകമകള്‍ തേജലക്ഷ്മിക്കു ചെരിപ്പു വാങ്ങിയപ്പോഴാണ് കടക്കാരന്‍ ചില്ലറയില്ലെന്ന് അറിയിച്ചത്. അതിനെതുടര്‍ന്ന് അടുത്ത കടയിലെ അമ്പലക്കോത്ത് മഠത്തില്‍ അച്യുതനില്‍ നിന്ന് പൗര്‍ണമിയുടെ രണ്ടും വിന്‍വിന്‍ ലോട്ടറിയുടെ ഒരു ടിക്കറ്റുമെടുക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പത്രത്തില്‍ ഭാഗ്യക്കുറി ഫലം നോക്കിയപ്പോഴാണു ശ്രീജിത്ത് എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായി ശ്രീജിത്ത് മനസ്സിലാക്കിയത്. ധന്യയാണ് ശ്രീജിത്തിന്റെ ഭാര്യ.