ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തില്‍ അര്‍ജുന്‍ ദാമോദറും ഹണി സണ്ണിയും മികച്ച നടി-നടന്മാർ

single-img
20 January 2015

male-actorകോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തില്‍ മികച്ച നടനായി അര്‍ജുന്‍ ദാമോദറിനേയും നടിയായി ഹണി സണ്ണിയേയും തിരഞ്ഞെടുത്തു.  കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ അര്‍ജുന്‍ ‘തോക്ക്’ എന്ന നാടകത്തില്‍ ജിണ്ടന്‍ അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരമായത്. കാഞ്ഞങ്ങാട് സ്വദേശി ദാമോദരന്‍-ശ്രീലത ദമ്പതികളുടെ മകനാണ്.

female-actorകോട്ടയം ചങ്ങനാശ്ശേരി സെന്‍റ് തെരേസാസ് അവതരിപ്പിച്ച ‘പക്കത്തെ പയ്യ്’ എന്ന നാടകത്തിലെ അഭിനയത്തിനാണ് ഹണി സണ്ണി മികച്ച നടിയായത്. സണ്ണി-ജാന്‍സി ദമ്പതികളുടെ മകളായ ഹണി സണ്ണി പ്ളസ് ടു വിദ്യാര്‍ഥിനിയാണ്.