ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പുതിയ പതിപ്പില്‍ മലയാളികളുടെ പ്രിയ ഭക്ഷണമായ പപ്പടത്തേയും ഉള്‍പ്പെടുത്തി

single-img
20 January 2015

pappadamനമ്മുടെ സ്വന്തം പപ്പടം കടല്‍കടന്നിരിക്കുകയാണ്. തിങ്കളാഴ്ച്ച പുറത്തിറങ്ങിയ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ഒന്‍പതാം എഡിഷനിലാണ് കേരളീയരുടെ പ്രിയ ഭക്ഷണമായ പപ്പടത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പപ്പടത്തോടൊപ്പം ഉത്തരേന്ത്യന്‍ ഭക്ഷണവിഭവമായ കീമയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്കേയിന്ത്യയിലും പ്രചാരത്തിലുള്ള ‘പപ്പട്’ എന്ന വാക്കിന് ഡിഷ്ണറിയില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥം thin wafer എന്നാണ്.

ഇന്ത്യക്കാര്‍ അടുക്കളയില്‍ നിത്യേന ഉപയോഗിക്കുന്നതടക്കം ഇന്ത്യന്‍ ഇംഗ്ലീഷില്‍ നിന്ന് പുതുതായി 240 വാക്കുകളാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 60 ശതമാനം ഹിന്ദിയില്‍ നിന്നാണ്. മാത്രമല്ല സോഷ്യല്‍മീഡിയയില്‍ നമ്മള്‍ പരക്കെ ഉപയോഗിക്കുന്ന troll, catfish, twitterati, tweetable, tweetheart, unfriend, selfie എന്നീവാക്കുകളും ഡിക്ഷ്ണറിയില്‍ കടന്നിട്ടുണ്ട്.