ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസില്‍ ജോലിക്കിടെ പുകവലിച്ചാലോ മദ്യപിച്ച് ജോലിക്കെത്തിയാലോ സസ്‌പെന്‍ഷനും വാങ്ങി വീട്ടില്‍വീട്ടില്‍പോകാം

single-img
19 January 2015

smokingസര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ ജോലി സമയത്ത് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യും. മദ്യപിച്ച് ജോലിക്കെത്തിയതായോ ഓഫിസില്‍ ഇരുന്നു പുകവലിച്ചതായോ ആരെങ്കിലും പരാതി നല്‍കിയാലും മേലധികാരി റിപ്പോര്‍ട്ട് ചെയ്താലും നടപടിയുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സര്‍വീസ് നിയമം ഇതിനായി ഭേദഗതി ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

സര്‍ക്കാര്‍ സര്‍വീസ് നിയമം പിന്തുടരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നിയമഭേദഗതി ബാധകമാകും. ഇതുസംബന്ധിച്ച ഉത്തരവ് ഭരണപരിഷ്‌കാര വകുപ്പിനു നല്‍കിയിട്ടുണ്ട്. സിഗരറ്റ് കുറ്റികൊണ്ട് സര്‍ക്കാര്‍ ഓഫിസുകളുടെയും ആശുപത്രികളുടെയും ടോയ്‌ലെറ്റുകള്‍ വരെ നിറയുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അതുപോലെ തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണത്തിന് പുറത്തുപോയ ശേഷം മദ്യപിച്ചെത്തുന്ന ജീവനക്കാര്‍കെക്തിരെയും സര്‍ക്കാരിന് വ്യക്തമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്.

പൊതുസ്ഥലത്ത് പുകവലി നിരോധിച്ച് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ഇതേവരെ നിയമം ഭേദഗതിചെയ്തിരുന്നില്ല. ആ കുറവാണ് ഇപ്പോള്‍ സര്‍ക്കാര്‍ മാറ്റുന്നത്. സ്വന്തം സ്ഥാപനങ്ങളില്‍ നിന്നും പുകവലിയും മദ്യപാനവും ആദ്യം ഒഴിപ്പിച്ചിട്ടുമതി പൊതുസ്ഥലങ്ങള്‍ നന്നാക്കാശനന്നുള്ള നിലപാടിലാണ് സര്‍ക്കാര്‍.