സ്‌മാര്‍ട്ട്‌ഫോണുകള്‍ ബാക്‌ടീരിയകളുടെ പറുദീസയാണെന്ന് പഠനം റിപ്പോർട്ട്

single-img
19 January 2015

n-SMARTPHONE-large570സ്‌മാര്‍ട്ട്‌ഫോണുകള്‍ ബാക്‌ടീരിയകളുടെ ‘പറുദീസയാണെന്ന് ‘ പഠനം റിപ്പോർട്ട്.  സറേ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഉപയോക്‌താക്കളില്‍ നിന്നുളള ബാക്‌ടീരിയകള്‍ മാത്രമല്ല ചുറ്റുവട്ടത്തു നിന്നുള്ള അണുക്കൾ വരെ ഫോണുകളില്‍ കണ്ടെത്താമെന്ന്‌ പഠനത്തിൽ പറയുന്നു. വെളളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെയും തുമ്മലിലൂടെയൂം പോലും ബാക്‌ടീരിയകള്‍ ഫോണിലെത്തും.

ഫോണിന്റെ ‘ഹോം’ ബട്ടണില്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ ബാക്‌ടീരിയകള്‍ കേന്ദ്രീകരിക്കുന്നതെന്ന്‌ പുതിയ പഠനത്തില്‍ പറയുന്നു. ദിവസവും ശരാശരി 100ലേറെ തവണയെങ്കിലും സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ കുറവല്ല. അതിനാല്‍ ബാക്‌ടീരിയകളുടെ സംക്രമണം എളുപ്പമാണ്.

സ്‌മാര്‍ട്ട്‌ഫോണില്‍ കാണുന്ന ബാക്‌ടീരികൾ കൂടുതലും അപകടകാരികളല്ല. എന്നാൽ ത്വക്‌ രോഗങ്ങളും ശ്വാസകോശ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാക്കുന്ന തരം ബാക്‌ടീരികളും സ്‌മാര്‍ട്ട്‌ഫോണില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ആഴ്‌ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കി ഉപമയാഗിച്ചാല്‍ ഈ ബാക്‌ടിരിയ ഭീതിയില്‍ നിന്ന്‌ രക്ഷനേടാനാവുമെന്ന് പറയപ്പെടുന്നു.