സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

single-img
19 January 2015

IMG_9937കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവത്തിന്റെ അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ 554 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് കോഴിക്കോടിന്. 544 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തും 543 പോയിന്റുമായി കണ്ണൂര്‍ നാലാം സ്ഥാനത്തുമാണുള്ളത്.