കലോത്സവത്തിന്റെ ശാസ്ത്രീയ സംഗീത വേദിയെ തേടി ലണ്ടന്‍ സ്വദേശി മര്‍ഫിയെത്തി

single-img
17 January 2015

videshiകോഴിക്കോട്: സംസ്ഥാനസ്കൂള്‍ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം കേൾക്കാൻ കടൽ കടന്നൊരു ആസ്വാദകൻ എത്തി. മൂന്നാം വേദിയായ സെന്‍റ് ജോസഫ്  കോണ്‍വെന്‍റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മത്സരം വീക്ഷിക്കാനെത്തിയ ലണ്ടന്‍ സ്വദേശി മര്‍ഫിയാണ് താരം. ഇദ്ദേഹം 1999 മുതല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ്.  മര്‍ഫി കര്‍ണാടകയില്‍ നിന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇവിടെയത്തെിയത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ കടുത്ത ആരാധകനായതിനാലാണ് മർഫി  ശാസ്ത്രീയ സംഗീത മത്സരം നടക്കുന്ന വേദി തെരഞ്ഞടുത്തത്. ഇന്ത്യന്‍ സംഗീതം ആത്മീയമാണെന്നും അത് ഹൃദയത്തെ സ്പര്‍ശിക്കുന്നതും ഭക്തിസ്ഫുരിക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.