അസ്ഥിമരവിക്കുന്ന സീറോ ഡിഗ്രി തണുപ്പില്‍ മാതാപിതാക്കള്‍ വഴിയരുകില്‍ ഉപേക്ഷിച്ചുപോയ പിഞ്ചുകുഞ്ഞിനെ മുഖം നക്കിത്തുടച്ചും ചേര്‍ന്ന് കിടന്ന് ചൂടുപകര്‍ന്നും മാര്‍ഷ എന്ന പൂച്ച മണിക്കൂറുകളോളം കാവലിരുന്ന് മരണത്തില്‍ നിന്നും രക്ഷിച്ചു

single-img
16 January 2015

Marsh 2റഷ്യയിലെ അസ്ഥിനുറുങ്ങുന്ന സീറോ ഡിഗ്രി തണുപ്പില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ അനാഥക്കുഞ്ഞിനെ മാര്‍ഷ എന്ന പെണ്‍പൂച്ച മരണത്തില്‍ നിന്നും രക്ഷിച്ചു. കുഞ്ഞിന് കവലിരുന്ന് മഖത്തെ മഞ്ഞുതള്ളികള്‍ നക്കിത്തുടച്ചും ചേര്‍ന്ന് കിടന്ന് ചൂടുപകര്‍ന്നു നല്‍കിയുമാണ് മനുഷ്യരില്‍ പോലും കാണാത്ത സ്‌നേഹവായ്‌പ്പോടെ മണിക്കൂറുകളോളം കാവലിരുന്ന് മാര്‍ഷ കുഞ്ഞിനെ പരിചരിച്ചത്.

സമീപവാസികള്‍ ഒരു പൂച്ചയുടെ അസാധാരണമായ കരച്ചില്‍ കേട്ട് എത്തിയപ്പോഴാണ് തണുപ്പത്ത് വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞിനെയും അതിന് കാവലിരിക്കുന്ന പൂച്ചമേയും കണ്ടത്. അവര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ച് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നും മപാലീസ് അധികാരികള്‍ പറഞ്ഞു. കുഞ്ഞിനെ രക്ഷിച്ച മാര്‍ഷയാണ് ഇപ്പോള്‍ റഷ്യയിലെയെന്നല്ല ലോകത്തിലെ തന്നെ താരം.