ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം പൊതുഅവധി ദിവസങ്ങള്‍ ഇന്ത്യയില്‍

single-img
16 January 2015

finally-holiday-5428006ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊതു അവധി ദിനങ്ങള്‍ ഇന്ത്യയില്‍. ഒരു വര്‍ഷം 21 ശപാതു അവധിദിനങ്ങളാണ് ഭാരതീയര്‍ ആഘോഷിക്കുന്നത്. ദേശീയ തലത്തിലുള്ള 21 പൊതു അവധികള്‍ക്ക് പുറമെ സംസ്ഥനങ്ങളില്‍ പ്രാദേശിക അവധിയും നിലനില്‍ക്കുന്നു. ട്രാവല്‍ വെബ്‌സൈറ്റായ വീഗോയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കൊളംബിയയും ഫിലിപ്പൈന്‍സുമാണ് 18 അവധികളുമായി ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. ചൈനയും ഹോങ്‌കോങ്ങും 17 അവധിദിനങ്ങളുമായും 16 അവധിദിനങ്ങളുമായി തായ്‌ലണ്ട്, ടര്‍ക്കി, പാകിസ്താന്‍ എന്നിരാജ്യങ്ങളും പിന്നാലെ വരുന്നു. തൊഴില്‍ ഉടമയുടെ താല്‍പര്യം അനുസരിച്ച് ‘ഓപ്ഷണല്‍ ലീവിനുള്ള’ അനുമതി നല്‍കിയിട്ടുള്ള മെക്‌സിക്കോയിലാണ് ഏറ്റവും കുറവ് അവധി ദിനങ്ങളുള്ളത്. ഏഴ് പൊതുഅവധി ദിനങ്ങളാണ് മെക്‌സിക്കോയിലുള്ളത്.