‘ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പിക്കും’, യൂനിസ് ഖാന്‍ കണ്ട സ്വപ്നം

single-img
16 January 2015

younis-khanക്രിക്കറ്റ് ലോകകപ്പിന് കേവലം ഒരു മാസം മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ചര്‍ച്ച ഇന്ത്യ-പാക്ക് പോരാട്ടത്തെ ചുറ്റപ്പറ്റിയാണ്. ഇപാക്ക് ക്രിക്കറ്റ് ടീമിലെ ഏറ്റവും സീനിയര്‍ താരമായ യൂനിസ് ഖാനാണ് ആദ്യ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പിക്കും എന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായി യൂനിസ് ഖാന്‍ പറയുന്നു.

ചരിത്രം തിരുത്തപ്പെടാനുള്ളതാണെന്നും അദ്ദേഹം പറയുന്നു. ഇതുവരെ ഒരു ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് തോറ്റിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. 37 കാരനായ യൂനിസ് ഖാനെ അപ്രതീക്ഷിതമായാണ് പാക്കിസ്ഥാന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

ബി ഗ്രൂപ്പില്‍ ഫെബ്രുവരി 15 നാണ് ഇന്ത്യ  പാക് മത്സരം. ഇരുടീമുകള്‍ക്കും ലോകകപ്പിലെ ആദ്യ കളി കൂടിയാണ് ഇത്. അതേസമയം ഫെബ്രുവരി 15 ലെ ഇന്ത്യ  പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു തീര്‍ന്നുകഴിഞ്ഞിട്ടുണ്ട്.