സ്കൂൾ കലോത്സവം; രണ്ടാം ദിനത്തിൽ 18 വേദികളിലും മല്‍സരം അരങ്ങേറും

single-img
16 January 2015

kസ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴിച്ച 18 വേദികളിലും മല്‍സരം അരങ്ങേറും. അറബിക് സംസ്‌കൃതോല്‍സവങ്ങളിലടക്കം 50 ഇനങ്ങളിലാണ് മല്‍സരം. പ്രധാനവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം, ഹയര്‍സെക്കന്‍ഡറി വിഭാഗം മാര്‍ഗംകളി എന്നിവയും രണ്ടാം വേദിയില്‍ കേരളനടനവും ഒപ്പനയുമുണ്ടാകും.

 

മൂന്നാം വേദിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടവും ഹൈസ്‌കൂള്‍ വിഭാഗം കുപ്പിപ്പുടിയും നടക്കും. ചെണ്ടമേളം, പഞ്ചവാദ്യം, ചാക്യാര്‍ക്കൂത്ത്, ശാസ്ത്രീയ സംഗീതം എന്നിവയും വിവിധ വേദികളിലെത്തും. നാലാം വേദിയിലാണ് നാടകമല്‍സരം.