ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി

single-img
15 January 2015

team-indiaമെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ അടുത്തമാസം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീമിന് പുതിയ ജേഴ്സി. ലോകകപ്പിനും ത്രിരാഷ്ട്ര ടൂര്‍ണമെന്റിനും മുന്നോടിയായി ഇന്ത്യന്‍ ടീമിന്‍റെ പുതിയ ജേഴ്‌സിയുടെ പ്രകാശനം ബിസിസിഐ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തി. നൈക് ക്രിക്കറ്റുമായി സഹകരിച്ചാണ് ബിസിസിഐ ഇന്ത്യന്‍ ടീമിന് പുതിയ ജേഴ്സി തയാറാക്കിയിരിക്കുന്നത്.

ലോകകപ്പില്‍ ഫെബ്രുവരി 15 ന് മുഖ്യ എതിരാളി പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 100 ശതമാനം പോളിസ്റ്റര്‍ തുണിയിലാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. കളിക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ജേഴ്സി രൂപകല്‍പന ചെയ്തിരിക്കുന്നത്.

jursy