തിരുവനന്തപുരം കോര്‍പ്പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രാഥമിക അവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വെറും പത്തൊന്‍പത് പബ്ലിക് കംഫോര്‍ട്ട് സ്‌റ്റേനുകള്‍ മാത്രം

single-img
15 January 2015

kowdiare-toilet

ദിവസവും വിദേശ ടൂറിസ്റ്റ്കള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് ആളുകള്‍ വന്നുപോകുന്ന തിരുവനന്തപുരം നഗരത്തില്‍ പ്രാഥമിക അവശ്യത്തിനുള്ള പബ്ലിക് കംഫോര്‍ട്ട് സ്‌റ്റേനുകള്‍ ഇല്ല എന്ന് വിവരാവകാശ രേഖകള്‍ . നഗരസഭയുടെ 100 വാര്‍ഡുകളില്‍ ആയി വെറും പത്തൊന്‍പത് പബ്ലിക് കംഫോര്‍ട്ട് സ്‌റ്റേനുകള്‍ മാത്രം ആണ് നിലവില്‍ ഉള്ളത്.

നഗര പ്രദേശങ്ങള്‍ ആയ പാളയം,കരമന,പൂജപ്പുര, കവടിയാര്‍, തൈയ്ക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോ ടോയ്‌ലെറ്റുകള്‍ വീതം ഉണ്ടെന്നും ചെന്തിട്ട ,ഫോര്‍ട്ട് തുടങ്ങിയ മേഖലകളില്‍ ഒന്നില്‍ കൂടുതല്‍ ടോയ്‌ലെറ്റുകള്‍ വീതം ഉണ്ട് എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. തിരുവല്ലം,ആറ്റിപ്ര ,നേമം തുടങ്ങിയ മേഖകളില്‍ നഗരസഭയുടെ ഒരു കക്കുസ് പോലും പ്രവര്‍ത്തിക്കുന്നില്ല എന്നും രേഖകളില്‍ പറയുന്നു.

ഉള്ളൂര്‍ മേഖലയില്‍ ഒരു പബ്ലിക് കംഫോര്‍ട്ട് സ്‌റ്റേഷന്‍ നഗരസഭയുടെ പരിതിയില്‍ ഉണ്ട് എന്ന് പറയുമ്പോഴും ഇത് വൃത്തിയാക്കാന്‍ ആരെയും നിയമിച്ചിട്ടില്ല എന്നും രേഖകള്‍ വ്യതമാക്കുന്നു. ഇത് ഉള്ളൂരിലെ മാത്രം സ്ഥിതി അല്ല. നഗരസഭയുടെ നിയന്ത്രണത്തില്‍ ഉള്ള പല പബ്ലിക് കംഫോര്‍ട്ട് സ്‌റ്റേനുകളും വൃത്തിയാക്കാന്‍ നഗരസഭാ ആരെയും നിയമ്മിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.

പലപ്പോഴും നഗരസഭയുടെ നിയന്ത്രണത്തില്‍ ഉള്ള പബ്ലിക് കംഫോര്‍ട്ട് സ്‌റ്റേഷനുകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും മാറിയാണ് സ്ഥിതി ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇത് ഒരുതരത്തിലും തങ്ങള്‍ക്ക് ഉപയോഗപ്പെടുന്നില്ലെന്നും ജനം പറയുന്നുണ്ട്.

RTI 1RTI 2 RTI 3