സരിതയ്ക്കും ജോപ്പനുമൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടെന്ന് ശ്രീധരന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കി

single-img
14 January 2015

Oommen_Chandy2012 ജൂലൈ 9ന് സോളാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സരിതയ്ക്കും ജോപ്പനുമൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന് ശ്രീധരന്‍ നായര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി. മുഖ്യമന്ത്രി സരിതയോട് സംസാരിച്ചത് പരിചിത ഭാവത്തിലെന്നും സബ്‌സിഡി ഉള്‍പ്പടെ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി വാക്ക് നല്‍കിയെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ഡിഡി അവിടെവെച്ച് സരിത നായര്‍ കൈമാറിയതായും ശ്രീധരന്‍ നായര്‍ പറഞ്ഞു.