ഐ.എസ്‌.ആര്‍.ഒയുടെ മംഗള്‍യാൻ വിജയത്തിന് നാസയുടെ അവാര്‍ഡ്‌

single-img
14 January 2015

22ISBS_MANGALYAAN__2216316f (1)ന്യുയോര്‍ക്ക്‌: മംഗള്‍യാനെ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റിയ ഐ.എസ്‌.ആര്‍.ഒയ്‌ക്ക് നാസയുടെ അവാര്‍ഡ്‌. നാസയുടെ സ്‌പെയ്‌സ് പയനിയര്‍ പുരസ്‌ക്കാരമാണ്‌ മംഗള്‍യാന്‍ ടീമിന് ലഭിച്ചത്‌.  ഈ വര്‍ഷം മെയ്‌ 20 മുതല്‍ 24 വരെ കാനഡയില്‍ നടക്കാനിരിക്കുന്ന ആനുവല്‍ ഇന്റര്‍നാഷ്‌ണല്‍ സ്‌പെയ്‌സ് ഡവലപ്പ്‌മെന്റ്‌ കോണ്‍ഫ്രണ്‍സില്‍ വച്ച്‌ ഐ.എസ്‌.ആര്‍.ഒ പ്രതിനിധിക്ക്‌ അവാര്‍ഡ്‌ സമ്മാനിക്കും.

ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ പര്യവേക്ഷണ ദൗത്യം വിജയത്തിലെത്തിച്ചുവെന്ന അപൂര്‍വ്വ നേട്ടമാണ്‌ ഐ.എസ്‌.ആര്‍.ഒയെ പുരസ്‌ക്കാരത്തിന്‌ അര്‍ഹരാക്കിയതെന്ന്‌ നാസ വ്യക്‌തമാക്കി. ചൊവ്വയുടെ ഫുള്‍ ഡിസ്‌ക്ക് കളര്‍ ഇമേജറി പകര്‍ത്താന്‍ കഴിയുന്ന ക്യാമറയാണ്‌ മംഗള്‍യാനില്‍ നിന്ന്‌ ചിത്രങ്ങള്‍ പകര്‍ത്തി അയയ്‌ക്കുന്നത്‌. ഇത്‌ ചൊവ്വ പര്യവേക്ഷണത്തില്‍ ഏറെ പ്രയോജനം ചെയ്യുമെന്നും നാസ പറഞ്ഞു.