വിക്രം മലയാളത്തിലേക്ക് മടങ്ങിവരുന്നു; ബ്ലസിയുടെ സംവിധാനത്തില്‍ ബന്യാമിന്റെ ആടുജീവിതത്തിലൂടെ

single-img
10 January 2015

vikramമലയാളത്തിലേയ്ക്ക് വീണ്ടും ഒന്നു വന്നുപോകാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം. ജനപ്രിയ നോവലായ ബെന്യാമിന്റെ ആടുജീവിതത്തെ ആധാരമാക്കി, ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഏറ്റവും നല്ല മലയാളം നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ആടുജീവിതം നേടിയിരുന്നു.

തമിഴിലും മലയാളത്തിലുമായി ബ്ലസി ഒരുക്കുന്ന ആടുജീവിതത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വിക്രം തന്നെയാണ് കൊച്ചിയില്‍ സൂചിപ്പിച്ചത്. തിരക്കഥ പൂര്‍ത്തിയാകാത്തതിനാല്‍ ഇതേക്കുറിച്ചു കൂടുതല്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ജോലി തേടിയെത്തി വഞ്ചിക്കപ്പെട്ടു വര്‍ഷങ്ങളോളം മണ ലാരണ്യത്തില്‍ ആടുകള്‍ക്കൊപ്പം കഴിയേണ്ടിവന്ന നജീബ് എന്നയാളുടെ ദുരവസ്ഥയാണ് ആടുജീവിതത്തിലൂടെ ബെന്യാമിന്‍ പറയുന്നത്.