ഇടുക്കി ജില്ലയെ രാജ്യത്തെ ആദ്യ ബ്രോഡ്ബാന്‍ഡ് ജില്ലയായി ജനുവരി 12ന് പ്രഖ്യാപിക്കും

single-img
10 January 2015

Ravi Sankarഎല്ലായിടത്തും ബ്രോഡ്ബാന്‍ഡ് സൗകര്യമുള്ള രാജ്യത്തെ ആദ്യ ജില്ലയായി മലയാളികളുടെ സ്വന്തം ഇടുക്കിയെ 12നു പ്രഖ്യാപിക്കും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മാര്‍ച്ചോടെ കേരളം മുഴുവന്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകുമെന്നും അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യത്തെ 2.5 ലക്ഷം ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകുമെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ഉടനെ തിരുവനന്തപുരം ജില്ലയിലും പൂര്‍ണ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകുമെന്നു പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഭാരത് ബ്രോഡ്ബാന്‍ഡിന്റെ ചെയര്‍പഴ്‌സനും മാനേജിങ് ഡയറക്ടറുമായ അരുണ സുന്ദര്‍രാജ് പറഞ്ഞു. മൊത്തം 30,000 കോടി രൂപയാണു പദ്ധതിച്ചെലവ്. ആയിരം കോടിയാണു കേരളത്തിലെ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.