ഫേസ്ബുക്കിൽ സുഹൃത്താക്കാന്‍ റിക്വസ്റ്റ് അയച്ചിട്ടും പ്രതികരിക്കാത്ത ആളെ തേടി വിദ്യാര്‍ത്ഥി യാത്ര ചെയ്തത് 8000 കി.മീ

single-img
10 January 2015

friendsഫേസ്ബുക്കിൽ സുഹൃത്താക്കാന്‍ റിക്വസ്റ്റ് അയച്ചിട്ടും പ്രതികരിക്കാത്ത ആളെ തേടി വിദ്യാര്‍ത്ഥി 8000 കി.മീ യാത്രചെയ്തു.  വിക്ടര്‍ വാന്‍ റോസം എന്ന 24 കാരന് സുഹൃത്താക്കാന്‍ ഫേസ്ബുക്ക് സജസ്റ്റു ചെയ്ത നീല്‍ ഡി റെറ്റ്‌കെ എന്ന 48 കാരനെയായിരുന്നു. എന്നാൽ ഇദ്ദേഹം വിക്ടറിന്റെ റിക്വസ്റ്റ് സ്വീകരിച്ചില്ല. വിക്ടര്‍ യുഎസ് സ്വദേശിയായ  നീലിനെ വിട്ടുകളയാൻ ഒരുക്കമല്ലയിരുന്നു. കാരണം നെറ്റില്‍ നീലിന്റെ ഫോട്ടോ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തെ വിക്ടര്‍ തന്റെ സുഹൃത്തായി മനസ്സിലുറപ്പിക്കുകയായിരുന്നു.

ഒരു സുഹൃത്തിനൊപ്പം ജര്‍മ്മനിയില്‍ നിന്ന് യുഎസിലെത്തിയ വിക്ടര്‍ ഒരാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് നീലിനെ കണ്ടുപിടിച്ചത്. നീലിനെ തിരഞ്ഞ് നടത്തിയ യാത്ര ഒരു ഡോക്യുമെന്ററിയായി ചിത്രീകരിക്കാനും ഇവര്‍ക്കു കഴിഞ്ഞു. തെരുവുകളില്‍ പോസ്റ്ററുകള്‍ പതിച്ചും നീലിനെ പേരു പതിച്ച് ടീഷര്‍ട്ടുകള്‍ പുറത്തിറക്കിയുമാണ് ഇദ്ദേഹവും സുഹൃത്തും തെരച്ചില്‍ നടത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു പുസ്തക പ്രകാശന പരിപാടിയില്‍ വെച്ചാണ് തേടി നടന്ന സുഹൃത്തിനെ അവര്‍ കണ്ടെത്തിയത്.

തുടർന്ന് കാര്യം അവതരിപ്പിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് വിക്ടറിനെ നീൽ സ്വീകരിക്കുകയായിരുന്നു. മൂവരും ഒരുമിച്ച് മൂന്നാഴ്ച ചെലവഴിച്ചു. അടുത്ത വേനലില്‍ ഒന്നിച്ച് ചെലവഴിക്കാമെന്ന വാക്കു നൽകിയിട്ടാണ് പിരിഞ്ഞത്.