ഇന്ത്യയിൽ ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ ഏറ്റവും നല്ല 7 സ്ഥലങ്ങൾ

single-img
8 January 2015

ലക്ഷദ്വീപ്

laksha
ആകര്‍ഷകമായ ഇളം വെയിലേറ്റ കടല്‍ത്തീരം, മനോഹരമായ ഭൂപ്രകൃതിയോടു കൂടിയ ദ്വീപുകൾ. ലക്ഷദ്വീപിന്റെ യഥാർഥമായ വശ്യത പുരാതനമായ ലഗൂണുകളും സുന്ദരമായ പവിഴപ്പുറ്റുകളും ഇളംചൂടുള്ള ജലാശങ്ങളുമാണ്.

ഗോവ

goa
മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള ഗോവ ഇന്ത്യയിൽ ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. മൈലുകൾ നീളമുള്ള ബീച്ചുകൾ, ഒരുവശത്തേക്ക്‌ ചാഞ്ഞു കിടക്കുന്ന തെങ്ങുകളാൽ ചുറ്റപ്പെട്ട പറങ്കികൾ നിർമ്മിച്ച കെട്ടിടങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണം ഇതൊക്കെയാണ് ഗോവയുടെ പ്രത്യേകതകൾ.

ആന്റമാൻ ദ്വീപുകൾ

andaman
ആന്റമാൻ നിക്കോബാർ ദ്വീപുകളിലെ പ്രത്യേകതകളിൽ ഒന്ന് പഞ്ചസാരമണൽ വിരിച്ച കടൽ തീരങ്ങളാണ്. ഇവിടുത്തെ തിരമാലകൾ പൊതുവെ ശാന്തമായതിനാൽ യുവമിഥുനങ്ങൾക്ക് സ്കൂബ ഡൈവിങ്ങിലൂടെ ആഴക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. മനോഹരമായ ഉൾവനങ്ങളും അതിഗംഭീരമായ കുന്നുകളും ചേർന്നതാണ് ആന്റമാനിലെ കാഴ്ചകൾ.

കുടക്

corg
പശ്ചിമഘട്ടത്തിൽ വ്യാപിച്ച് കിടക്കുന്ന മഞ്ഞു മൂടിയ കുടകിലെ താഴ്വരകൾ നവദമ്പതികൾക്ക് ഹണിമൂൺ അഘോഷിക്കാൻ അനുയോജ്യമായ സ്ഥലമാണ്.  ഹരിതാഭമായ പ്രകൃതിയും സന്തോഷകരമായ കാലാവസ്ഥയുമുള്ള കുടകിനെ ഇന്ത്യയുടെ സ്കോട്ട്ലണ്ട് എന്ന് അറിയപ്പെടുന്നു.

ഉദയ്പൂർ

uday
വിസ്മയം തീർത്ത കൊട്ടാരങ്ങളും അമ്പലങ്ങളും കെട്ടിടങ്ങളും നിരവധി ഒറ്റയടിപ്പാതകളും നിറഞ്ഞതാണ് രാജസ്ഥാന്റെ വൈറ്റ് സിറ്റി എന്ന് അറിയപ്പെടുന്ന ഉദയ്പൂർ. തടാകളുടെ നഗരം എന്ന് പറയപ്പെടുന്ന ഉദയ്പൂരിലെ ബോട്ടിംഗ് യുവദമ്പതികൾക്ക് ഹൃദ്യമായ അനുഭവം നൽകും.

നൈനിറ്റാൾ

naini
ബ്രിട്ടീഷുകാർ വേനൽക്കാല ഉല്ലാസയാത്ര നടത്തിയിരുന്ന നൈനിറ്റാൾ എന്ന ചെറിയപട്ടണം ഉത്തരഖണ്ഡിന്റെ കുമോൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്. കുളിരുള്ള നൈനി തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും വനനിബിഡമായ കുന്നിൻ ചരുവിലൂടെയുള്ള വഴിനടപ്പും പൂര്‍ണ്ണമായ ഹണിമൂൺ പശ്ചാത്തലമാണ്.

കേരളം

keralam
പുതിയ ജീവിതത്തിന്റെ തുടക്കത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളമാണ്. നവമിഥുനങ്ങളെ ആകർഷിക്കുന്നതരത്തിലുള്ള പച്ചപ്പും ഗ്രാമഭംഗിയും ജലാശയങ്ങളും നമ്മുടെ കേരളത്തിന്റെ സവിശേഷതകളാണ്. കൂടാതെ പ്രശാന്തമായ കടൽകരകളാൽ സമ്പുഷ്ടമാണ് കേരളം