ഈ അബുസലീം ഇക്കയാണ് തനിക്ക് ബോഡി ബില്‍ഡിംഗിന് പ്രചോദനം നല്‍കിയതെന്ന് അബുസലീമിനെ കെട്ടിപ്പിടിച്ച് വിക്രം വെളിപ്പെടുത്തി

single-img
7 January 2015

I promotional function at Lulu mall-Kerala-Vikram-Amy Jackson-Onവിക്രം അങ്ങനെയാണ്. ഇന്ന് മലയാള സിനിമയുടെ കൈയിതൊതുങ്ങാത്ത താരമാണെങ്കിലും പണ്ട് തനിക്ക് വഴികാട്ടിത്തന്ന മലയാളത്തേയും മലയാള നടന്‍മാരെയും മറക്കില്ല. അത് പുറത്തിറങ്ങാനിരിക്കുന്ന ഐ സിനിമയുടെ പ്രമോഷന് ഇന്ന് ശകാച്ചിയിലെത്തിയപ്പോള്‍ വിക്രം അത് തെളിയിക്കുകയും ചെയ്തു.

ഈ അബുസലീം ഇക്കയാണ് തനിക്ക് ബോഡി ബില്‍ഡിംഗിന് പ്രചോദനം നല്‍കിയതെന്ന് നടന്‍ അബുസലീമിനെ കെട്ടിപ്പിടിച്ച് വിക്രം വെളിപ്പെടുത്തി. മാത്രമല്ല തനിക്ക് വഴികാട്ടിത്തന്ന മലയാള സിനിമയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ഐ എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ എടുത്ത സമയത്ത് ഒമ്പത് സിനിമകള്‍ വരെ ചെയ്യാമായിരുന്നു. ഇത് വേണ്ടെന്ന് വച്ചത് ഈ സിനിമയും അതിലെ കഥാപാത്രവും അത്രയേറെ വ്യത്യസ്ഥമായതിനാലാണെന്നും വിക്രം പറഞ്ഞു. താരപദവിക്ക് വേണ്ടി ഓടിനടന്ന് സിനിമ ചെയ്യാനില്ലെന്നും നല്ല സിനിമകള്‍ മാത്രം മതിയെന്നുമാണ് വിക്രം പറഞ്ഞത്.

ഐയിലെ നായിക എമി ജാക്‌സണോടൊപ്പമാണ് വിക്രം എത്തിയത്. സുരേഷ് ഗോപി വളരെ പ്രാധാന്യമുള്ള റോളിലാണ് ചിത്രത്തിലുള്ളതെന്നും സസ്‌പെന്‍സ് നിലനില്‍ക്കുന്നതിനാണ് പല കഥാപാത്രങ്ങളെയും പോലെ ടീസറിലും ട്രെയിലറിലും സുരേഷ് ഗോപിയെ കാണാത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.