പികെയ്‌ക്കെതിരെ ഡെല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജ്ജി തള്ളി; ചിത്രത്തില്‍ കുറ്റകരമായി യാതൊന്നും ഇല്ലെന്നും തെറ്റായി എന്താണുള്ളതെന്നും കോടതി

single-img
7 January 2015

pkബോളിവുഡ് ചിത്രം പികെയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി. ഈ ചിത്രത്തില്‍ തെറ്റായി എന്താണുള്ളതെന്ന് കോടതി ചോദിച്ചു. ഇതില്‍ കുറ്റകരമായി യാതൊന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ട് തന്നെ ഈ ഹര്‍ജിയില്‍ എന്തെങ്കിലും കഴമ്പുള്ളതായി തോന്നുന്നില്ലെന്നും ജസ്റ്റിസ് ജി.രോഷ്‌നിയും ജസ്റ്റിസ് ആര്‍.എസ്.എന്‍ഡ്‌ലോയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.

ഹിന്ദുക്കളുടെ ആരാധനയെ ചിത്രം മോശമായി ചിത്രീകരിക്കുന്നുവെന്നും ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നുമാണ് ഹര്‍ജി നല്‍കിയ ഗൗതം എന്നയാളുടെ വാദം. സമാനമായ കേസ് സുപ്രീംകോടതിക്ക് മുന്‍പില്‍ വന്നതായും പിന്നീട് കോടതി അത് തള്ളിയതായും എതിര്‍ വാദം ഉന്നയിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ വാദിച്ചിരുന്നു.